നടന്‍ റിസബാവയുടെ ഖബറടക്കം ഇന്ന്

single-img
14 September 2021

കഴിഞ്ഞ ദിവസം അന്തരിച്ച നടൻ റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം ചെയ്ത പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിക്കപ്പെട്ടിരുന്നു. അതിനാല്‍ ഇന്ന് പൊതുദർശനം ഒഴിവാക്കി.

സംസ്കാരം രാവിലെ പത്തരയ്ക്ക് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപളളി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടക്കും. കൊച്ചിയിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.