രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസില്‍ അപമാനിച്ചിറക്കിവിട്ടു; വെളിപ്പെടുത്തി കെ പി അനില്‍കുമാര്‍

single-img
14 September 2021

സംസ്ഥാനത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസില്‍ നിന്നും അപമാനിച്ചിറക്കി വിട്ടെന്ന് പാര്‍ട്ടി വിട്ട് സി പി എമ്മിലെത്തിയ കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍. സംസ്ഥാനത്തെ നിയമസഭാ കക്ഷിയില്‍ ചെന്നിത്തലയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. എന്നിട്ട് പോലും അദ്ദേഹത്തെ മാറ്റിയത് അജണ്ട അനുസരിച്ചാണ് എന്നും അനില്‍ കുമാര്‍ പറയുന്നു.

പരാജയത്തിന്റെ പിന്നാലെ പല എം എല്‍ എമാരെയും വിളിച്ചു വരുത്തി മെയില്‍ അയപ്പിച്ചു. മാത്രമല്ല, പാര്‍ലമെന്ററി പാര്‍ട്ടിക്ക് പകരം രാഷ്ട്രീയകാര്യസമിതിയാണ് വിളിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഈ നടപടികളെല്ലാം ചെന്നിത്തലയെ ഒഴിവാക്കാനായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി പരമാവധി അപമാനിച്ചു.

ഇത് അവസാനമല്ലെന്നും ചെന്നിത്തലയ്ക്ക് ഇനിയും അപമാനം സഹിക്കേണ്ടി വരുമെന്നും അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നിത്തലയെ അപമാനിച്ച് ഇറക്കിവിട്ടത് കോണ്‍ഗ്രസിന്റെ മനസ്സിലേറ്റ മുറിവാണെന്നും അദ്ദേഹം പറഞ്ഞു.