വിജയരാഘവൻ പുന്നെല്ല് കണ്ട കോഴി: കെ മുരളീധരൻ

single-img
7 September 2021

സി പി എം സംസ്ഥാന സെക്രട്ടറിയായ എ വിജയരാഘവനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. വിജയരാഘവൻ വളിപ്പടിക്കുകയാണെന്നും പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹമെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസിനെ നശിപ്പിച്ച് ബി ജെ പി യെ വളർത്താനാണ് വിജയരാഘവന്റെ ശ്രമം.

ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി ഡി സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ച നേതാക്കള്‍ക്ക് ഒരു വിലയുമില്ലാതായെന്ന് എ വിജയരാഘവന്‍ പറഞ്ഞിരുന്നു .

കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് വന്ന പി എസ്പ്രശാന്തിന് അയ്യങ്കാളി ഹാളില്‍ സി പി എം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതാപശാലിയായ കോണ്‍ഗ്രസ് നേതാക്കള്‍ വീട്ടില്‍ വാതിലടച്ച്‌ ഇരിക്കുകയാണ്. എടുക്കാത്ത നാണയം പോലെയായി അവരുടെ അഭിപ്രായം. ഉള്‍പാര്‍ട്ടി ജനാധിപത്യമില്ലാത്തതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ തകര്‍ച്ച. സോണിയ ഗാന്ധി മുതല്‍ മണ്ഡലം പ്രസിഡന്റ് വരെയുള്ള നേതാക്കളാരും തിരഞ്ഞെടുക്കപ്പെട്ടവരല്ലെന്നും വിജയരാഘവന്‍ പറഞ്ഞു.