പെരിയാര്‍ ജന്മദിനം ഇനിമുതല്‍ സാമൂഹിക നീതി ദിനമായി ആചരിക്കും: എം കെ സ്റ്റാലിന്‍

single-img
6 September 2021

തമിഴ്നാട്ടിലെ സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ ജന്മദിനം ഇനിമുതല്‍ സംസ്ഥാനത്ത്സാമൂഹിക നീതി ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തന്റെ ജീവിതത്തില്‍ സാമൂഹ്യനീതി, ആത്മാഭിമാനം, യുക്തിവാദം, സമത്വം തുടങ്ങിയ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച പെരിയാറിന്റെ 142-ാം ജന്മദിനമാണ് സെപ്റ്റംബര്‍ 17ന് .

അദ്ദേഹത്തിന്റെ ആശയങ്ങളാണ്\ കഴിഞ്ഞ നൂറ്റാണ്ടില്‍ തമിഴ് ജനതയുടെ അടിസ്ഥാന ഉന്നമനത്തിന് അടിത്തറയിടുകയും ഭാവിയിലേക്ക് വഴിതുറക്കുകയും ചെയ്തത്. പെരിയാറിന്റെ തത്വങ്ങള്‍ ഓര്‍മ്മിക്കുന്നതിനും, മൂല്യങ്ങള്‍ പിന്തുടരുന്നതിനും ജനങ്ങളെ ‘സാമൂഹിക നീതി ദിനാ’ചരണം സഹായിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

എല്ലാ ജന്മദിനത്തിലുംസംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും ജീവനക്കാര്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിജ്ഞ ചെയ്യുമെന്നും നിയമസഭയില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ തീരുമാനത്തെ സഭയിലെ ബി ജെ പി എം എല്‍ എമാര്‍ ഉള്‍പ്പടെ സ്വാഗതം ചെയ്തു.

സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട പെരിയാറിന്റെ പ്രത്യയശാസ്ത്രമാണ് ബി ജെ പി പിന്തുടരുന്നതെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ബി ജെ പി തമിഴ്നാട് വൈസ് പ്രസിഡന്റ് നയ്‌നാര്‍ നാഗേന്ദ്രന്‍ പറഞ്ഞു.