പികെ ശശിയെ സംസ്ഥാന സർക്കാർ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു

single-img
31 August 2021

ഷൊർണ്ണൂർ മുൻ എംഎൽഎയായ പികെ ശശിയെ സംസ്ഥാന സർക്കാർ കെ‍ടിഡിസി ചെയർമാനായി നിയമിച്ചു. നിലവിലെ ചെയർമാൻ എം വിജയകുമാര്‍ രാജിവെച്ച ഒഴിവിലേക്കാണ് പി കെ ശശിക്ക് നിയമനം നല്‍കിയത്. നേരത്തെ, സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയില്‍ പാര്‍ട്ടി നടപടി നേരിട്ട നേതാവാണ് പി കെ ശശി.

മാത്രമല്ല, ഈ പരാതി കാരണം പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നതാണ്. പിന്നീട് യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒടുവിൽ സസ്പെൻഷൻ കാലാവധിക്ക് ശേഷം ശശിയെ പാർട്ടിയിലേക്ക് തിരിച്ചെടുക്കുകയായിരുന്നു.