അല്‍ഫോന്‍സ് പുത്രൻ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജും നയന്‍താരയും

single-img
31 August 2021

പ്രേമം സംവിധായകൻ അല്‍ഫോന്‍സ് പുത്രന്റെ പുതിയ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി സൂപ്പർ താരങ്ങളായ പൃഥ്വിരാജും നയന്‍താരയും എത്തുന്നു. ‘ഗോള്‍ഡ്’ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തില്‍ നടന്‍ അജ്‍മല്‍ അമീറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സോഷ്യൽ മീഡിയയായ ഇന്‍സ്റ്റഗ്രാം ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് അജ്‍മല്‍ തന്‍റെ പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. “ഇത് എന്‍റെ ആദ്യ ലൈവ് ആണിത്. ഇവിടെ എന്‍റെ അടുത്ത ചിത്രം പ്രഖ്യാപിക്കുകയാണ്. സെപ്റ്റംബര്‍ മാസത്തിലെ ആദ്യവാരം എന്‍റെ പുതിയ സിനിമ ആരംഭിക്കുകയാണ്.

നിങ്ങളുടെയെല്ലാം പ്രിയപ്പെട്ട സംവിധായകന്‍, ‘പ്രേമം’ സിനിമയുടെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ സിനിമയിലാണ് ഞാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒട്ടേറെ അഭിനേതാക്കള്‍ ആ ചിത്രത്തില്‍ അണിനിരക്കും.പൃഥ്വിരാജ്, നയന്‍താര കൂടാതെ നിരവധി അഭിനേതാക്കളുണ്ട് ആ ചിത്രത്തില്‍. ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് നിര്‍മ്മാതാവ്. ഒരു വലിയ സിനിമയാണ്. ഫുള്‍ ഫണ്‍ ആണ് ചിത്രം. ഒരുപാട് നാളിനു ശേഷമാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്”