കേരളത്തില്‍ കോണ്‍ഗ്രസ് വിട്ട് വരുന്നവരെ ബിജെപി സ്വാഗതം ചെയ്യുന്നു: എം ടി രമേശ്

single-img
31 August 2021

സംസ്ഥാനത്തെ ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പാര്‍ട്ടി വിട്ടു വരുന്നവരെ ബിജെപി സ്വാഗതം ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് ബിജെപിയിലേക്ക് കടന്നു വരാമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ് അറിയിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി തകരുകയാണ്. കോണ്‍ഗ്രസ് വിടുന്നവര്‍ക്ക് ഒരിക്കലും സി പി എമ്മുമായി സഹകരിക്കാനാവില്ല. കേരളത്തില്‍ കോണ്‍ഗ്രസില്‍ നിന്ന് പോയവര്‍ ബിജെപിയിലേക്കാണ് വരുന്നത്. ഇവിടെയും അങ്ങനെ തന്നെയാവുമെന്നാണ് പ്രതീക്ഷയെന്നും എം.ടി രമേശ് പറഞ്ഞു.