ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകും: എ കെ ബാലൻ

single-img
25 August 2021
വിവാദമായ  മുട്ടില്‍ മരംമുറിയിൽ പ്രതികരണവുമായി സിപിഎം നേതാവ് എ കെ ബാലൻ.  ഏത് ദീപക് ധർമ്മടമായാലും ക്രമക്കേട് കാട്ടിയാൽ നടപടി ഉണ്ടാകുമെന്നും സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ സര്‍ക്കാറിന്‍റെ സംരക്ഷണം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേസിൽ ഭാഗമായ എല്ലാ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ബാലൻ മാധ്യമങ്ങളോട് പറഞ്ഞു. എകെ ബാലന്റെ വാക്കുകൾ: " നിലവിൽ മുട്ടിൽ മരംമുറി കേസന്വേഷണം മികച്ച രീതിയിൽ നടക്കുകയൗ. ആരൊക്കെയാണോ പ്രതികൾ അവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരും. സിപിഎമ്മുമായി അടുപ്പമുള്ള ആളാണെങ്കിലും ക്രമക്കേട് കാട്ടിയാല്‍ നടപടി ഉണ്ടാവും. അത് ദീപക് ധർമ്മടമായാലും നടപടിയുണ്ടാവും. ഭരണത്തിന്‍റെ തണലിൽ ഭരണ കേന്ദ്രമുണ്ടാക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.