കേരളത്തിലെ ആദ്യ താലിബാൻ തലവൻ വാരിയംകുന്നൻ: എപി അബ്ദുള്ളക്കുട്ടി

single-img
23 August 2021

വാരിയംകുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയെ താലിബാനുമായി വീണ്ടും ഉപമിച്ച് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. വാരിയംകുന്നൻ കേരളത്തിലെ ആദ്യ താലിബാൻ തലവനാണെന്നും അദ്ദേഹത്തിന്റെ സ്മാരകമുണ്ടാക്കുന്നതും വാരിയംകുന്നൻ നടത്തിയത് സ്വാതന്ത്ര്യസമരമാണെന്നു പറഞ്ഞു കൊട്ടിഘോഷിക്കുന്നതും ചരിത്രത്തോടു കാണിക്കുന്ന ക്രൂരതയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അതോടൊപ്പം തന്നെ, വാരിയംകുന്നൻ്റെ ആക്രമണത്തിന് ഇഎംഎസ് കുടുംബവും ഇരകളായിരുന്നുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഈ വിവരം ഇപ്പോള്‍ കേരളത്തില്‍ വാരിയംകുന്നന് സ്മാരകം പണിയാൻ നടക്കുന്ന ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മനസ്സിലാക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നേരത്തെ, കേരളത്തിൽ അക്കാലത്ത് ക്രൂരമായ വംശഹത്യ നടന്നെന്നും മാപ്പിള ലഹള സ്വാതന്ത്ര്യസമരമല്ലെന്നും അത് ഹിന്ദുവേട്ടയായിരുന്നുവെന്നും കണ്ണൂരിൽ വെച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.