ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കും; അഫ്‌ഗാനെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് മുന്നറിയിപ്പുമായി മെഹബൂബ മുഫ്തി

single-img
21 August 2021

അഫ്ഗാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാറിന് മുന്നറിപ്പുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി.ലോകത്ത് നടക്കുന്ന സമകാലിക സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് നരേന്ദ്ര മോദി കശ്മീരികളുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കശ്മീരിന്റെ പ്രത്യേക പദവി പുനസ്ഥാപിക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു.

സമീപ ദിവസങ്ങളില്‍ അഫ്​ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തും അമേരിക്കയുടെ നാറ്റോ സൈന്യത്തെ അഫ്ഗാനിൽ നിന്ന് പുറത്താക്കിയതും ചൂണ്ടിക്കാട്ടിയാണ് മെഹബൂബ സംസാരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഇനിയും ജമ്മു കശ്മീരിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഞങ്ങളുടെ ക്ഷമ നശിക്കുന്ന ദിവസം നിങ്ങൾ നശിക്കുമെന്നും ശനിയാഴ്ച കുൽഗാം ജില്ലയിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അവർ പറഞ്ഞു.

രാജ്യത്ത് കേന്ദ്രത്തിന് ഇപ്പോഴും അവസരം ബാക്കിയാണെന്നും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുകയും എടുത്തു കളഞ്ഞ എല്ലാ അവകാശങ്ങളും തിരികെ നൽകുകയും ചെയ്യുക എന്നും അവർ ആവശ്യപ്പെട്ടു.