മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല ഹിന്ദു വേട്ടയായിരുന്നു: എ പി അബ്ദുള്ളക്കുട്ടി

single-img
14 August 2021

കേരളത്തില്‍ നടന്ന മാപ്പിള ലഹള സ്വാതന്ത്ര്യ സമരമല്ല, ഹിന്ദു വേട്ടയായിരുന്നു എന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി .കണ്ണൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ സംസാരിക്കവേ ലോകത്തിലെ ആദ്യ താലിബാന്‍ നേതാവായിരുന്നു വാരിയംകുന്നനെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എന്നാല്‍ ഇപ്പോഴും വാരിയംകുന്നനെ മഹത്വവല്‍കരിക്കുന്ന സി പി എം നിലപാട് ചരിത്രപരമായ വിഡ്ഢിത്തമാണ്. അന്ന് ക്രൂരമായ വംശഹത്യയാണ് നടന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.അതേസമയം, ഇതാദ്യമായല്ല ബി ജെ പി വാരിയംകുന്നനെതിരെ രംഗത്തെത്തുന്നത്.

ബിജെപിയുടെ ആരോപണങ്ങളെ മാറ്റി നിര്‍ത്തിയാല്‍ 1922 ഫിബ്രവരി വരെ മലബാർ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു ബ്രിട്ടീഷുകാർക്കെതിരായി മലബാർ മേഖലയിലെ മാപ്പിളമാർ ആരംഭിച്ച സായുധ കലാപമാണ് ചരിത്രത്തില്‍ മാപ്പിള ലഹള എന്ന പേരില്‍ അറിയപ്പെടുന്നത്.

നാളിതുവരെയുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കാർഷിക കലാപമായും വർഗീയ കലാപമായും മാറി മാറി വ്യാഖ്യാനിക്കപ്പെട്ടു പോന്ന ഒന്നാണ് ‘മാപ്പിള കലാപം’, മലബാർ ലഹള, ഖിലാഫത്ത് സമരം, മാപ്പിളലഹള എന്നെല്ലാം അറിയപ്പെടുന്ന മലബാർ കലാപം.