രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും തുറന്ന് പ്രവർത്തിക്കണം; ആവശ്യവുമായി വിദ്യാർത്ഥി സുപ്രീം കോടതിയിൽ

single-img
14 August 2021

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളും തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയുമായി വിദ്യാർത്ഥി സുപ്രീം കോടതിയിൽ. ഡല്‍ഹിയില്‍ നിന്നും അമർ പ്രേം പ്രകാശ് എന്ന് പേരുള്ള ഒരു വിദ്യാർത്ഥിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത് .

കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്നുംരാജ്യമാകെ സ്കൂളുകൾ വീണ്ടും തുറക്കാൻ കോടതി ഉത്തരവിടണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. സ്കൂളുകള്‍ അടച്ചിടുന്നത് വിദ്യാർത്ഥികളിൽ മാനസികമായ സംഘർഷവും അസ്വസ്ഥതയും സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ഓൺലൈൻ ക്ലാസുകൾ ശരിയായി നടക്കുന്നില്ല.

പ്രധാനമായും പിന്നാക്ക വിദ്യാർത്ഥികൾക്കായി ഉള്ളവ. നേരിട്ടുള്ള ക്ലാസുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പൂർണ്ണ വികസനം നടക്കുന്നില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു.