ഈ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ല; പ്രധാനമന്ത്രിക്കെതിരെ മമത

single-img
13 August 2021

ഈ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ നിങ്ങള്‍ക്ക് തകര്‍ക്കാനാവില്ലെന്നും ഇവിടുത്തെ ജനങ്ങളുടെ മൂല്യങ്ങളെയും നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും പ്രധാനമന്ത്രിക്കെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാജ്യത്തെ വാക്സിന്‍ സ്വീകരിച്ച ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര മോദിയുടെ ചിത്രം വെക്കുന്നതിനെതിരെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലാകാമെങ്കില്‍ ഇനി മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ പടം വെച്ചുകൂടെയെന്നും മമത പരിഹസിച്ചു.

കേന്ദ്രസര്‍ക്കാര്‍ ഒരല്‍പം മാന്യതയെങ്കിലും കാണിക്കണമെന്നുംഇപ്പോഴുള്ള സ്ഥാനങ്ങളൊന്നും ആജീവനാന്തകാലത്തേക്കുള്ളതല്ല. ഇതൊന്നും സ്ഥിരമല്ല, പക്ഷെ ഈ രാജ്യവും അതിന്റെ ഭരണഘടനയും എക്കാലത്തേക്കുമുള്ളതാണെന്നും മമത ഓര്‍മ്മപ്പെടുത്തി.

മമതയുടെ വാക്കുകള്‍: ഞാന്‍ നിങ്ങളെ പിന്തുണക്കുന്നൊരാളല്ലെന്ന് കരുതുക, അങ്ങിനെയുള്ള ഞാന്‍ നിങ്ങളുടെ ചിത്രം ഉപയോഗിക്കുമോ. എന്നാല്‍ ഇവിടെ കൊവിഡ് സര്‍ട്ടിഫിക്കറ്റില്‍ അത് നിര്‍ബന്ധമാണ്. എനിക്ക് അത് കൈയ്യില്‍ കരുതിയേ മതിയാകൂ. ഇവിടെ എവിടെയാണ് ജനങ്ങള്‍ക്കൊരു സ്വാതന്ത്ര്യമുള്ളത്?