സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പ്രസിദ്ധീകരിച്ചില്ല; രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ട് സുപ്രീംകോടതി

single-img
10 August 2021

തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ അതാത് സ്ഥാനാർഥികളുടെ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കാത്തതിന് വിവിധ രാഷ്‌ടീയ പാർട്ടികൾക്ക് പിഴയിട്ട് സുപ്രീംകോടതി. രാജ്യത്തെ പ്രധാന പാര്‍ട്ടികളായ ബി ജെ പി , കോൺഗ്രസ്, സി പി എം, സിപിഐ ഉള്‍പ്പെടെ 8 രാഷ്ട്രീയ പാർട്ടികൾക്കാണ് കോടതി പിഴ ശിക്ഷ വിധിച്ചത്.

ഇതില്‍ സിപിഎം, എൻ സി പി എന്നീ പാർട്ടികൾ 5 ലക്ഷം രൂപ വീതം പിഴയടക്കണം.പിന്നാലെ ബിജെപി, കോൺഗ്രസ്, സി പി ഐ, ജെ ഡി യു, രാഷ്ട്രീയ ജനതാദൾ, ലോക് ജനശക്തി പാർട്ടി എന്നിവർ ഒരു ലക്ഷം കെട്ടിവയ്ക്കണം.

അവസാനം നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിലാണ് ഇപ്പോള്‍ നടപടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അക്കൗണ്ടിലാണ് പാര്‍ട്ടികള്‍ തുക കെട്ടിവയ്‌ക്കേണ്ടത്. അതേസമയം, ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണമെന്ന വിധി വന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായതിനാൽ കടുത്ത നിലപാടെടുക്കുന്നില്ലെന്നും ജസ്റ്റിസ് ആർ എഫ്ന രിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.