സിപിഎം കേരളയുടെ യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ

single-img
6 August 2021

ഒരുലക്ഷം യൂട്യൂബ് സബ്സ്ക്രെെബേഴ്സ് പിന്നിട്ട പശ്ചാത്തലത്തിൽ ‘സിപിഐഎം കേരള’യുടെ യുട്യൂബ് ചാനലിന് സിൽവർ പ്ലേ ബട്ടൺ ലഭിച്ചു. യൂടൂബിൽ ഒരുലക്ഷം സബ്സ്ക്രെെബേഴ്സിന് പുറമെ കോപ്പിറെെറ്റ് സ്ട്രെെക്കുകളോ, യൂ ട്യൂബ് കമ്യൂണിറ്റി ഗെെഡ് ലെെന്‍സിന്റെ ലംഘനമോ ഇല്ലാതെ മാർഗനിർദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ മാത്രമാണ് ഇത്തരത്തിൽ സില്‍വർ പ്ലേ ബട്ടന്‍ ലഭിക്കുക.

നിലവിൽ കേരളത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് ഇത്തരത്തിൽ സിൽവർ ബട്ടൺ ലഭിക്കുന്നത്. നിലവിൽ 160,000 സബ്സ്ക്രെെബേഴ്സാണ് ചാനലിന് ഉള്ളത്.