പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ടതിൽ അന്വേഷണം വേണം; ലോകായുക്തയിൽ ഹര്‍ജി

single-img
29 July 2021

കുണ്ടറയിൽ നടന്ന പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. മണക്കാട് സ്വദേശിയായ ജിജാ ജെയിംസ് മാത്യുവാണ് കേരള ലോകായുക്തയിൽ ഹർജി നൽകിയത്.

ആഗസ്റ്റ് നാലിന് കേരള ലോകായുക്ത ഹര്‍ജി പരിഗണിക്കും.മന്ത്രി എന്ന നിലയിൽ ശശീന്ദ്രന്‍റെ പ്രവൃത്തികള്‍ ഭരണഘടനാ ലംഘനമെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തന് യോഗ്യതയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി എ കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.