മാലിക്കിൽ ഫഹദിന്റെ അഭിനയം ഗംഭീരം; ഫഹദിനും മഹേഷ് നാരായണനും അഭിനന്ദനങ്ങളുമായി കമൽ ഹാസന്‍

single-img
25 July 2021

നിരൂപക- പ്രേക്ഷക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുന്ന മലയാള ചിത്രം മാലിക് കണ്ട് സംവിധായകന്‍ മഹേഷ് നാരായണനെയും നായക നടന്‍ ഫഹദ് ഫാസിലിനെയും അഭിനന്ദിച്ച് കമല്‍ഹാസനും തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജും.

ചെന്നൈയിലെ കമലിന്റെ ഓഫീസില്‍ വെച്ചാണ് അദ്ദേഹം മഹേഷിനെയും ഫഹദിനെയും അഭിനന്ദിച്ചതെന്ന് മാലികിന്റെ പ്രൊഡ്യൂസര്‍ ആന്റോ ജോസഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു.മാലിക്കിന്റെ മേക്കിങ്ങിനെയും സംവിധാന ശൈലിയെയും പ്രശംസിച്ച കമലഹാസൻ, ഫഹദ് ഫാസിലിന്റെ അഭിനയം ഗംഭീരമാണെന്നും വിലയിരുത്തി. ചിത്രം തീയറ്ററുകളിൽ എത്തിയിരുന്നെങ്കിൽ വേറെ ലെവലായേനെ എന്നായിരുന്നു സംവിധായകൻ ലോകേഷ് കനകരാജിന്റെ അഭിപ്രായം.

ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന വിക്രം സിനിമയുടെ ഒഴിവുവേളയായിലാണ് ഇവർ ഇരുവരും മാലിക്ക് കാണാനിടയായത്.

https://www.facebook.com/IamAntoJoseph/posts/395966908556914