തിരുവനന്തപുരം ലൈഫില്‍ ജീവിക്കുന്നതിനാല്‍ എട്ടു മണിക്കുള്ളില്‍ വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡിയാകുന്ന കുട്ടിയാണ് ഞാന്‍: അഹാന

single-img
23 July 2021

സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ ഒരാളെ എന്ത് കൊണ്ടാണ് ഫോളോ ചെയ്യുന്നതെന്നും എന്ത് കൊണ്ടാണ് ഒഴിവാക്കുന്നതെന്നതിന്റെയും കാരണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പ്രശസ്ത താരം അഹാന കൃഷ്ണ. താന്‍ പക്കാ തിരുവനന്തപുരം ലൈഫില്‍ ജീവിക്കുന്നത് കൊണ്ട് എട്ടു മണിക്കകത്ത് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡിയാകുന്ന കുട്ടിയാണ് താനെന്നും അഹാന ഇതില്‍ പറയുന്നു

അഹാനയുടെ വാക്കുകള്‍ ഇങ്ങിനെ:

‘പേഴ്‌സണലായി എന്തേലും ഇഷ്ടം കുറവുണ്ടേല്‍ ഒരാളെ അണ്‍ഫോളോ ചെയ്‌തേക്കാം. വെറുതെ എന്തേലും ചപ്പും ചവറും എഴുതിയിട്ടാലും അണ്‍ഫോളോ ചെയ്യാന്‍ തോന്നും. അവരുടെ എന്തെങ്കിലും വര്‍ക്ക് കണ്ടു ഇഷ്ടമായാല്‍ തീര്‍ച്ചയായും ഫോളോ ചെയ്യും. പിന്നെ അവര്‍ നല്ല ഗുഡ് കണ്ടന്റ് ഇടുമായിരിക്കും.

ചിലപ്പോഴോക്കെ ഇതൊന്നും ആയിരിക്കില്ല ആ വ്യക്തിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരിക്കും. തിരുവനന്തപുരം നഗര ജീവിതത്തില്‍ നൈറ്റ് പാര്‍ട്ടി അങ്ങനെ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെ എട്ടുമണിക്ക് മുന്‍പ് വീട്ടില്‍ കയറി പത്ത് മണി ആകുമ്പോള്‍ ഉറങ്ങാന്‍ റെഡി ആകുന്ന കുട്ടികളില്‍ ഒരാളാണ് ഞാന്‍.