മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്താൻ അനുമതി

single-img
19 July 2021

കോഴിക്കോട് ജില്ലയിലെ മിഠായി തെരുവിൽ വഴിയോര കച്ചവടക്കാർക്ക് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കച്ചവടം നടത്താൻ അനുമതി. ഇന്ന് ഉച്ചയ്ക്ക് ശേഷം കോർപ്പറേഷൻ സ്ട്രീറ്റ് വെന്‍റിംഗ് കമ്മറ്റിയും വ്യാപാരികളും പൊലീസും ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.

പുതിയ തീരുമാന പ്രകാരം ഇന്ന് വൈകിട്ട് മുതൽ കോർപ്പറേഷന ലൈസൻസുള്ല 102 വഴിയോര കച്ചവടക്കാർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ട് കച്ചവടം നടത്താം. നേരത്തെ ഒരു കാരണത്താലും വഴിയോര കച്ചവടം അനുവദിക്കില്ലെന്ന കടുത്ത നിലപാടെടുത്ത ജില്ല പൊലീസ് മേധാവിയും കോർപ്പറേഷൻ യോഗത്തിൽ അനുകൂല നിലപാടെടുത്തതോടെയാണ് വ്യാപാരികള്‍ക്ക് ആശ്വാസമായത്.

മിഠായി തെരുവിലെ 32 കേന്ദ്രങ്ങളിൽ തെരുവ് കച്ചവടത്തിനായി കോർപ്പറേഷൻ സ്ഥലം മാർക്ക് ചെയ്ത് നൽകും.കഴിഞ്ഞ ദിവസമാണ് മിഠായി തെരുവിൽ വഴിയോര കച്ചവടം നിരോധിച്ച് കൊണ്ട് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.