എന്റെ സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നത്: ഫഹദ് ഫാസില്‍

single-img
18 July 2021

താന്‍ അഭിനയിക്കുന്ന സിനിമകളില്‍ മതവും സമൂഹത്തിലെ രാഷ്ട്രീയവും പ്രമേയമായി കടന്നുവരുന്നതിനോടും അതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോടും പ്രതികരിച്ച് നടന്‍ ഫഹദ് ഫാസില്‍. ബോളിവുഡ്‌ ലൈഫ് എന്ന് പേരുള്ള ഒരു വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹിന്ദിയില്‍ നിന്നുംനിന്നും വ്യത്യസ്തമായി മലയാള സിനിമയില്‍ മതവും രാഷ്ട്രീയവും പ്രമേയമായ സിനിമകള്‍ എടുക്കാനായി സാധിക്കുന്നത് എങ്ങനെയാണെന്നും ഇതുപോലുള്ള പ്രമേയങ്ങള്‍ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളെ എങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അവതാരകന്‍ ചോദിച്ചത്.

തന്റെ തന്നെ സിനിമയായ ട്രാന്‍സ് എന്ന ചിത്രത്തില്‍ ക്രിസ്ത്യന്‍ വിഭാഗത്തിനിടയിലെ ആള്‍ദൈവങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നുവല്ലോയെന്നും മാലികിലും മതം ഒരു പ്രധാന ഘടകമായി വരുന്നുണ്ടല്ലോയെന്നും അവതാരകന്‍ ചോദിച്ചിരുന്നു.

ഇതിനു മറുപടിയായി തന്റെ സിനിമകളില്‍ മതവും രാഷ്ട്രീയവും മാത്രമല്ല വരുന്നതെന്നും കഥയ്ക്ക് വിവിധ ലെയറുകളുണ്ടെന്നുമായിരുന്നു ഫഹദ് പറഞ്ഞത്. ” ട്രാന്‍സ് ഇറങ്ങിയപ്പോഴും വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ ഏതെങ്കിലും മതത്തെയോ പ്രത്യയശാസ്ത്രത്തെയോ വില്‍ക്കുന്നതിന് വേണ്ടിയല്ല ഈ സിനിമകളൊന്നും എടുത്തിരിക്കുന്നത്. ആളുകളെ എന്റര്‍ടെയ്ന്‍ ചെയ്യുക എന്നതാണ് ഇവയുടെയെല്ലാം ലക്ഷ്യം. മനുഷ്യന്റെ വികാരങ്ങളെ കുറിച്ചാണ് ഈ സിനിമകളെല്ലാം സംസാരിക്കുന്നത്. ഈ

എന്നോട് ഇതുവരെ ആരും നേരിട്ട് ഇക്കാര്യങ്ങള്‍ മുന്‍പ് ചോദിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ മതവും രാഷ്ട്രീയവും മാത്രമല്ല സംസാരിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. മറിച്ച്, ആ സിനിമയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വിവിധ ഘടകങ്ങളിലെ ഒരേയൊരു ലെയര്‍ മാത്രമാണത്,’ ഫഹദ് ഫാസില്‍ പറഞ്ഞു.