ന്യൂനപക്ഷ സ്കോളര്‍ഷിപ്; കോണ്‍ഗ്രസ്–ലീഗ് തര്‍ക്കത്തില്‍ ഇടപെട്ട് കെ സുധാകരന്‍

single-img
17 July 2021

ഹൈക്കോടതി വിധി അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ് വിഷയത്തില്‍ സര്‍ക്കാരിനുമുന്നില്‍ പുതിയ ഫോര്‍മുല വയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

ഈ വിഷയത്തില്‍ മുന്നണിയില്‍ സമവായമുണ്ടാക്കാന്‍ കോണ്‍ഗ്രസ്, യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെയോ മറ്റന്നാളോ ചേരും. നിലവിലെ കോണ്‍ഗ്രസ്, ലീഗ് നേതാക്കളുടെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ തള്ളാതെയാണ് കെ.സുധാകരന്‍ തന്റെ നിലപാടെടുത്തത്.

കഴിഞ്ഞ ദിവസം മുതല്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ് വിവാദത്തില്‍ യുഡിഎഫിനെ കുഴപ്പത്തിലാക്കി കോണ്‍ഗ്രസ്–ലീഗ് തര്‍ക്കം ഉടലെടുത്തതിനു പിന്നാലെയാണ് ഇപ്പോള്‍ കെ സുധാകരന്‍റെ ഇടപെടല്‍. സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ലീഗ് വിമര്‍ശനം കടുപ്പിച്ചതോടെ മലക്കംമറിയുകയായിരുന്നു . മുസ്ലിം സമുദായത്തിന്റെ വിഹിതം കുറയുമെന്ന ലീഗ് വാദവും സ്കോളര്‍ഷിപ്പുകളുടെ എണ്ണം കുറയില്ലെന്ന സര്‍ക്കാര്‍ വാദവും തള്ളാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.