മാലിക്ക് മറ്റൊരു മെക്സിക്കൻ അപാരത; വിമര്‍ശനവുമായി ഒമർ ലുലു

single-img
16 July 2021

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ നായകനായ മാലിക്കിനെതിരെ പരോക്ഷ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. താന്‍ ‘മാലിക് സിനിമ കണ്ടു തീർന്നു മറ്റൊരു മെക്സിക്കന്‍ അപാരത എന്ന് പറയാം’ എന്നായിരുന്നു ഒമർ ലുലു ഫേസ്ബുക്കില്‍ എഴുതിയത്. ടോം ഇമ്മട്ടി ക്യാംപസ് രാഷ്ട്രീയം പ്രമേയമാക്കി ഒരുക്കിയ ചിത്രമായിരുന്നു മെക്സിക്കൻ അപാരത.

എറണാകുളം മഹാരാജാസിൽ കെ എസ്യു സ്വന്തമാക്കിയ തെരഞ്ഞെടുപ്പ് വിജയത്തെ എസ്എ ഫ്ഐ യുടെ വിജയം എന്ന രീതിയിൽ മെക്സിക്കൻ അപാരതയിൽ അവതരിപ്പിച്ചുവെന്ന് റിലീസ് വേളയിൽ വിമർശനം വന്നിരുന്നു.

2011ൽ നടന്ന തെരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജിൽ അന്നത്തെ കെ എസ്യു നേതാവായിരുന്ന ജിനോ ജോൺ ചെയർമാൻ സ്ഥാനത്ത് നിന്ന് വിജയിച്ചിരുന്നു. താൻ എഴുതിയ‘പോസ്റ്റ് മനസ്സിലാകാത്തവർക്കായി’ എന്ന കുറിപ്പോടെ ആ സംഭവത്തിന്റെ ഒരു വാർത്ത കട്ടിങ്ങും ഒമർ ലുലു കമന്റിൽ പങ്കുവെച്ചിട്ടുണ്ട്.

https://www.facebook.com/omarlulu/posts/358099915672468