‘ഒരു തെക്കന്‍ തല്ല് കേസ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു

single-img
14 July 2021

പ്രശസ്ത കഥാകൃത്തായ ജി ആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കൃതിയുടെ സിനിമാ രൂപം ‘ഒരു തെക്കന്‍ തല്ല് കേസിന്റെ’ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ബിജു മേനോനാണ് കേന്ദ്ര കഥാപാത്രമായ അമ്മിണിപ്പിള്ളയുടെ റോളില്‍ എത്തുന്നത്.

അറിയപ്പെടുന്ന പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് എന്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ഒരുക്കുന്ന മോഹന്‍ലാല്‍ മോഹന്‍ലാല്‍ നായകനായ ബ്രോ ഡാഡിയുടെ സഹരചയിതാവ് കൂടിയാണ് ശ്രീജിത്ത് എന്‍.

ചിത്രത്തില്‍ ബിജു മേനോനൊപ്പം നിമിഷ സജയന്‍, റോഷന്‍ മാത്യു, പദ്മപ്രിയ എന്നിവരും അഭിനയിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സി വി സാരഥിയുമാണ് നിര്‍മ്മാണം. മധു നീലകണ്ഠനാണ് ക്യാമറ.

https://www.instagram.com/p/CRTsT8Trw3Q/