രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് ഉത്തരവാദികള്‍ ആമിര്‍ഖാനെപ്പോലുള്ളവര്‍: ബിജെപി എംപി

single-img
12 July 2021

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യാ അസന്തുലിതാവസ്ഥക്ക് കാരണക്കാര്‍ അമീര്‍ ഖാനെപ്പോലെയുള്ളവര്‍ എന്ന വിവാദ പ്രസ്ഥാവനയുമായി ബി ജെ പി എം പി സുധീര്‍ ഗുപ്ത. മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ നിന്നുള്ള എം പിയായായ അദ്ദേഹം ആമിര്‍ഖാന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു പ്രസ്താവന നടത്തിയത്.

” ഇങ്ങിനെ സംഭവിക്കുന്നത് ഈ രാജ്യത്തിന്റെ നിര്‍ഭാഗ്യമാണ്. ആമിര്‍ ഖാന്‍ തന്റെ ആദ്യ ഭാര്യയെ ഉപേക്ഷിച്ചു. അദ്ദേഹത്തിന് ആ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. പിന്നീടുള്ള രണ്ടാം ഭാര്യയില്‍ ഒരു കുട്ടിയുമുണ്ട്. ഇപ്പോഴാവട്ടെ മുത്തച്ഛന്റെ പ്രായത്തിലാണ് ഇപ്പോള്‍ മൂന്നാം ഭാര്യയെ അന്വേഷിക്കുന്നതെന്നും എം.പി പരിഹസിച്ചു.

യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ജനസംഖ്യാനയം സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ പശ്ചാതലത്തിലായിരുന്നു എം പിയുടെ പ്രസ്താവന. മാത്രമല്ല, സംസ്ഥാനത്തെ ജനസംഖ്യാ നയത്തെക്കുറിച്ച് ഉടൻ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സൂചിപ്പിച്ചിരുന്നു.