സംസ്ഥാനത്തിന്‍റെ വികസന പദ്ധതികൾക്ക് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ചയ്ക്ക് മുഖ്യമന്ത്രി

single-img
11 July 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനത്തിനായി നാളെ രാജ്യ തലസ്ഥാനമായ ഡൽഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ചയാണ് സന്ദര്‍ശനത്തിലെ പ്രധാന അജണ്ട. കേരളത്തിന്റെ വികസന കാര്യങ്ങൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിക്കും.

കേരളത്തിൽ സര്‍ക്കാര്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ പിന്തുണ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തേടും എന്നാണ് വിവരം.