സൂര്യ, വിജയ് സേതുപതി, പ്രയാഗ, പാർവതി; നവരസ ടീസർ കാണാം

single-img
9 July 2021

സൂപ്പര്‍ താരങ്ങളായ വിജയ് സേതുപതി, അരവിന്ദ് സാമി എന്നിവര്‍ അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസയുടെ ടീസർ റിലീസ് ചെയ്തു. സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് ഇന്ന്പ്രത്യേക ടീസർ പുറത്തിറക്കിയത്.

ചിത്രം ഓഗസ്റ്റ് ആറിന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.തമിഴിലെ അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെഎം, പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്‍പ്പെട്ടിട്ടുള്ളത്‌.

ഗൗതം മേനോന്റെ സംവിധാനത്തില്‍ സൂര്യ വീണ്ടുമെത്തുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ഇതില്‍ പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്.