അവര്‍ ജനാധിപത്യത്തെ കൊന്നൊടുക്കുന്നതിന് തെളിവാണ് സ്റ്റാന്‍ സ്വാമിയുടെ മരണം: അരുന്ധതി റോയ്

single-img
8 July 2021

യുഎപിഎഎന്ന നിയമത്തെ ദുരുപയോഗപ്പെടുത്തുകയല്ല അതിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ഇഞ്ചിഞ്ചായി കൊലപ്പെടുത്തിയത് ജനാധിപത്യമെന്ന് വിശേഷിപ്പിക്കാന്‍ അനുവദിക്കുന്ന എല്ലാത്തിനെയും വേഗത്തില്‍ ഉന്‍മൂലനം ചെയ്യുന്നതിന് തെളിവാണെന്നും പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയ്.

സ്റ്റാന്‍ സ്വാമിക്കെതിരായി ഏജൻസികൾ ചുമത്തിയ കേസിനെക്കുറിച്ചും അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യാവസ്ഥയെക്കുറിച്ചും അറിവുണ്ടായിരുന്നിട്ടും അതിനെ അവഗണിച്ച ജുഡീഷ്യറിയും പോലീസ്, ഇന്റലിജന്‍സ്, ജയില്‍ വ്യവസ്ഥിതിയും മുഖ്യധാരാ മാധ്യമങ്ങളും അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളാണെന്നും അരുന്ധതി റോയ് സ്ക്രോളിൽ എഴുതിയ ലേഖനത്തിൽ വിമർശിച്ചു.

സ്വാമിക്കെതിരെ ആരോപിക്കപ്പെട്ട ഭീമ കൊറേഗാവ് കേസിലെ കുറ്റാരോപിതരില്‍ ഒരാളായ റോണ വില്‍സണിന്റെ കമ്പ്യൂട്ടറില്‍ തെളിവുകള്‍ നിക്ഷേപിക്കുകയായിരുന്നെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങളും കോടതികളും ചേര്‍ന്ന് കുഴിച്ചു മൂടുകയായിരുന്നുവെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തുന്നു.