കണ്ണൂരിലെ 9 വയസുകാരിയുടെ മരണം കൊലപാതകം; അമ്മ പിടിയിൽ

single-img
4 July 2021

കണ്ണൂർ ചാലാട് കുഴിക്കുന്നിൽ 9 വയസുകാരി ദുരൂഹസാചര്യത്തില്‍ മരിച്ച സംഭവത്തില്‍ നിർണ്ണായക വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഭവത്തില്‍ കുട്ടിയുടെ മാതാവ് വാഹിദയെ കസ്റ്റഡിയില്‍ എടുത്തു.

ഞായറാഴ്ച രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടർന്ന് അവന്തിക എന്ന കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഴിക്കുന്നിലെ രാജേഷ് – വാഹിദ ദമ്പതികളുടെ മകളായിരുന്നു അവന്തിക. പിതാവ് രാജേഷ് നല്‍കിയ പരാതിയില്‍ വാഹിദയ്‌ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. മാതാവായ വാഹിദ കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.