കൊവിഡ് റേഷന്‍ കിറ്റില്‍ പ്രധാനമന്ത്രിയുടെയും താമരയുടെയും ചിത്രം ഉണ്ടാകണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ബിജെപി

single-img
3 July 2021

കൊവിഡ് പ്രതിസന്ധിയില്‍ ജനങ്ങള്‍ക്ക് സഹായമായി സൗജന്യ റേഷൻ നൽകുന്നതിനുള‌ള പദ്ധതിയാണല്ലോ യായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനപ്രകാരം റേഷൻ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ നൽകുന്ന സഞ്ചിയിൽ പ്രധാനമന്ത്രിയുടെ ചിത്രവും ഒപ്പം താമര ചിഹ്‌നവും ഉണ്ടാകണമെന്ന് നിര്‍ദ്ദേശം. ഈ ആവശ്യവുമായി സംസ്ഥാനങ്ങൾക്ക് കത്തയച്ച് ബിജെപി.

ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങൾക്ക് ഇത്തരത്തില്‍ നിർദ്ദേശം നൽകിയത്.ഇതോടൊപ്പം തന്നെ ബിജെപി ഭരണത്തില്‍ ഇല്ലാത്ത സംസ്ഥാനങ്ങളിലും സഞ്ചിയിൽ താമര ചിഹ്നം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രിമാരുടെ ചിത്രം മാറ്റി പകരം പൊതുസ്വീകാര്യരായ ആളുകളുടെ ചിത്രം സ്ഥാപിക്കണമെന്നും റേഷൻ നൽകാൻ പ്ളാസ്‌റ്റിക് സഞ്ചികൾ പാടില്ലെന്നും നിർദ്ദേശത്തില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലും റേഷൻ വിതരണം ചെയ്യുന്ന സ്ഥലങ്ങളിൽ പ്രധാനമന്ത്രിയുടെയും അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ചിത്രവും ചേ‌ർത്ത് ബാനർ കെട്ടണമെന്ന് മുൻപ് പാർട്ടി ആവശ്യപ്പെട്ടിരുന്നു. ന്നിലവില്‍ പദ്ധതി പ്രകാരം അഞ്ച് കിലോ ധാന്യമാണ് സംസ്ഥാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ വരുന്ന നവംബർ വരെയാണ് നിലവിൽ സൗജന്യ റേഷൻ വിതരണം.