അതിവേഗ റെയിലിനെ എതിർക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ് ലാമി: എ എ റഹീം

single-img
3 July 2021

സംസ്ഥാനത്തിന്റെ പുരോഗതിയെ പിറകോട്ട് അടിപ്പിക്കുന്നതിനുള്ള നിലപാടാണ് വലതുപക്ഷക്കാർ സ്വീകരിക്കുന്നതെന്ന് ഡി വൈ എഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കേരളത്തിലുള്ള ചില ശക്തികൾ കേരളത്തിലെ എല്ലാ വികസന പ്രവർത്തനത്തിനും എതിരാണ്. ഇപ്പോള്‍ അതിവേഗ റെയിലിനെ പോലും എതിർക്കുന്നത് ഇത്തരം വലതുപക്ഷക്കാരുടെ സംഘടിത ശ്രമമാണെന്നെന്നും ജമാഅത്തെ ഇസ് ലാമിയാണ് അതിന് നേതൃത്വം കൊടുക്കുന്നതെന്നും റഹീം പറഞ്ഞു.

ജമാഅത്തെ ഇസ് ലാമിക്ക് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ജമാഅത്തെ, പോപ്പുലർഫ്രണ്ട് എന്നിങ്ങിനെയുള്ള സംഘങ്ങളാണ് അതിവേഗ റെയിലിലെ എതിർക്കുന്നത്. നേരത്തെ കീഴാറ്റൂരിൽ സുരേഷ് ഗോപി ഉൾപ്പെടെ സമരത്തിനെത്തിയത് ഓർക്കണമെന്നും റഹീം ചൂണ്ടിക്കാട്ടി. പദ്ധതിയെ ബാധിക്കുന്ന പരിസ്ഥതി ആഘാതപഠനം നടത്താൻ സംസ്ഥാനത്ത് ഏജൻസികളുണ്ട്. അവര്‍ നല്‍കുന്ന പഠന റിപ്പോർട്ട് പരിശോധിച്ചാണ് സർക്കാർ നിയമപരമായ നടപടി സ്വീകരിക്കുന്നത്. പദ്ധതി കാരണം പരിസ്ഥിതിക്ക് ആഘാതമില്ലെന്ന് ഉറപ്പായാൽ പദ്ധതി നടപ്പാക്കാം.- അദ്ദേഹം പറഞ്ഞു.