ജമ്മുകാശ്മീര്‍ വിഭജനം ‘പണികൊടുത്തു’ ; പുതിയതായി സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടി ലഡാക്ക്

single-img
30 June 2021

ജമ്മുകാശ്മീര്‍ വിഭജനം ‘പണികൊടുത്തു’ തിനാൽ പുതിയ സംസ്ഥാന മൃഗത്തേയും പക്ഷിയേയും തേടി ലഡാക്ക്. നേരത്തെ ജമ്മു കാശ്മീര്‍ ഒറ്റ സംസ്ഥാനമായിരുന്ന സമയത്ത് ഹംഗുല്‍ ആയിരുന്നു ജമ്മുകാശ്മീരിന്റെ സംസ്ഥാന മൃഗം. ഇതോടൊപ്പം കറുത്ത കഴുത്തുളള കൊക്കായിരുന്നു പക്ഷി. ഇന്ത്യയിൽ എല്ലാ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സംസ്ഥാന പക്ഷി, സംസ്ഥാന മൃഗം, സംസ്ഥാന പുഷ്പം തുടങ്ങിയ ചിഹ്നങ്ങള്‍ ഉണ്ട്.

അതാത് സംസ്ഥാനങ്ങളുടെ പ്രദേശത്തെ പ്രത്യേക സസ്യജന്തുജാലങ്ങളില്‍ നിന്നാണ് ഇത് പൊതുവെ തിരഞ്ഞെടുക്കപ്പെടുക. എന്നാൽഇവിടെ കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയാണ് കറുത്ത കഴുത്തുളള കൊക്ക്. കാശ്മീര്‍ താഴ്‌വരയിലാണ് മാനിന്റെ വര്‍ഗത്തില്‍ പെടുന്ന ഹംഗുലിനെ സാധാരണയായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കറുത്ത കഴുത്തുളള കൊക്കിനെ ജമ്മുവിന്റെ പക്ഷിയായും ഹംഗുലിനെ ലഡാക്കിന്റെ മൃഗമായും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നിരിക്കുകയാണ്.

എന്നാൽ, നിലവിൽ കറുത്ത കഴുത്തുളള കൊക്ക് കിഴക്കന്‍ ലഡാക്കില്‍ മാത്രം കണ്ടുവരുന്ന പക്ഷിയായതിനാൽ ഇതിനെ തന്നെ ലഡാക്കിന്റെ സംസ്ഥാന പക്ഷിയാക്കാമെന്ന നിഗമനത്തിലാണ് സംസ്ഥാനത്തെ അധികൃതർ. ഇതോടൊപ്പം സംസ്ഥാന മൃഗമായി ഹിമപ്പുലിയെയാണ് വൈല്‍ഡ്‌ലൈഫ് കണ്‍സെര്‍വേഷന്‍ ആന്‍ഡ് ബേര്‍ഡ് ക്ലബ് ഓഫ് ലഡാക്കിലെ അംഗങ്ങൾ തങ്ങളുടെ നിര്‍ദേശമായി മുന്നോട്ടുവെച്ചിരിക്കുന്നത്.