ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാവില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

single-img
29 June 2021

കരിപ്പൂര്‍ വിമാന താവളം വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെതിരെ വിമർശനവുമായി കോൺ. നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിട്ടാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുണ്ടാവില്ലെന്നാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘ഏതെങ്കിലും കേസില്‍ പിടിക്കപ്പെടുമ്പോള്‍ അവരെ തള്ളിപറയുകയും അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്ന് വരുത്തി തീര്‍ത്ത് ജനങ്ങളെ പറ്റിക്കുകയുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചെയ്യുന്നത്. ഇപ്പോഴുള്ള ക്വട്ടേഷന്‍ സംഘങ്ങളെ പിരിച്ചുവിടുന്ന അവസ്ഥയുണ്ടായാല്‍ കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെന്നൊരു പാര്‍ട്ടി ഉണ്ടാവില്ല.

പാർട്ടിയിൽ 80 ശതമാനം ആളുകളും ക്വട്ടേഷന്‍ സംഘങ്ങളുടെ പണം തട്ടുന്ന ആളുകളാണ്. കട്ടമുതല്‍ കള്ളന്മാര്‍ പങ്കുവെക്കുന്നത് പോലെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ കൊണ്ടുവരുന്ന പണം കണ്ണൂർ ജില്ലാ നേതൃത്വം വാങ്ങുന്നത്,’