നാല് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; യുപിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

single-img
26 June 2021

യുപിയിൽ സ്ത്രീ പീഡന കേസില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. കഴിഞ്ഞ നാല് വര്‍ഷമായി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് സംസ്ഥാനത്തെ ബല്ലിയയിലെ ബി ജെ പി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)യെ അറസ്റ്റ് ചെയ്തതെന്ന് ഗദ്വാർ പോലീസ് പറഞ്ഞു.

23 വയസുള്ള യുവതിയെയാണ് ഇയാള്‍ നിരന്തരം പീഡനത്തിനിരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. ഇതിനിടെ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചിരുന്നു.

തന്റെ നിശ്ചയിച്ചുറപ്പിച്ച ഒരു വിവാഹം ഇത്തരത്തില്‍ മുടക്കിയതായി യുവതി പറയുന്നു. ഇതിനെ തുടര്‍ന്നാണ്
യുവതി പൊലീസിൽ പരാതിപ്പെട്ടത്. പരാതി ലഭിച്ച ഉടന്‍ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തതായി ഗദ്വാർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള രാജീവ് സിംഗ് പറഞ്ഞു.