ജനങ്ങള്‍ക്ക് ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു

single-img
24 June 2021

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിനും 26 പൈസയും ഡീസലിന് 7 പൈസയുമാണ് വര്‍ധിച്ചത്. ഈ മാസം 24 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 13 തവണയാണ്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 97 രൂപ 86 പൈസയും, ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 05 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ 50 പൈസ പിന്നിട്ടു.

രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും പെട്രോള്‍ വില നൂറ് കടന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലാണ് പെട്രോള്‍ വില വര്‍ധിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളായ മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ നേരത്തെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു.