തനിക്ക് ഇതുവരെ ശമ്പളം കിട്ടിയിട്ടില്ലെന്ന് ലൈവ് വാര്‍ത്താവായനയില്‍ മാധ്യമപ്രവര്‍ത്തകന്‍; അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ചാനല്‍

single-img
24 June 2021

ചാനലിൽ ലൈവായി വാര്‍ത്ത വായിക്കുന്നതിനിടെ തനിക്ക് ഇതുവരെ ശമ്പളം ലഭിച്ചില്ലെന്ന് പരസ്യമായി പറഞ്ഞ് വാര്‍ത്താ അവതാരകന്‍. സാംബിയയിലെ കെ ബി എന്‍ ടി വി വാർത്താ ചാനലിലെ വാര്‍ത്താവതാരകനായ കബിന്‍ഡ കലിമിനയാണ് ചാനല്‍ അധികൃതര്‍ തനിക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന കാര്യം കഴിഞ്ഞദിവസം രാത്രി നടന്ന റൗണ്ട് അപ്പ് ബുള്ളറ്റിനില്‍ പരസ്യമായി പറഞ്ഞത്.

പതിവുപോലെ വളരെ സാധാരണ രീതിയിൽ കലിമിനി വാര്‍ത്ത വായിച്ചു തുടങ്ങിയ ശേഷം പ്രധാന വാര്‍ത്തകളുടെ തലക്കെട്ടുകള്‍ വായിച്ച പിന്നാലെ പെട്ടെന്ന് നിശബ്ദനാകുകയായിരുന്നു. അതിന് ശേഷം തങ്ങളും മനുഷ്യരാണെന്നും ജീവിക്കാന്‍ ഞങ്ങള്‍ക്ക് ശമ്പളം വേണമെന്നും അദ്ദേഹം പറയുകയായിരുന്നു.

തങ്ങൾ നേരിടുന്ന ഇപ്പോള്‍ നേരിടുന്ന അനീതിയെപ്പറ്റി പറയാന്‍ മാധ്യമപ്രവര്‍ത്തകരായിരുന്നിട്ട് കൂടി പലര്‍ക്കും ഭയമാണെന്നും വാര്‍ത്തകള്‍പ്പുറത്തുള്ള ഒരു കാര്യമാണ് ഇനി പറയാനുള്ളതെന്നും പറഞ്ഞ അദ്ദേഹം ഞങ്ങളും മനുഷ്യരാണ്. ശമ്പളം കിട്ടിയാലെ ജീവിക്കാന്‍ പറ്റുകയുള്ളു. ഇവിടെ ആര്‍ക്കും ശമ്പളം കിട്ടിയിട്ടില്ല,’ എന്ന് അറിയിച്ചു. പിന്നാലെ സഹപ്രവർത്തകരായ ഓരോ ആളുകളുടെയും പേരെടുത്ത് പറഞ്ഞ കലിമിന ചാനല്‍ അധികൃതര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തുകയും ചെയ്തതോടെ വാര്‍ത്താ അവതരണം കട്ടായി.

സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയായതോടെ കലിമിന മദ്യപിച്ചാണ് വാര്‍ത്ത വായിച്ചതെന്നും സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ചാനല്‍ അധികൃതര്‍ മറുപടി നൽകി. ഇതിൽ കലിമിനയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ചാനല്‍ അധികൃതര്‍ പറഞ്ഞു. എന്നാൽ, താൻ അന്നേദിവസം മൂന്ന് ന്യൂസ് ബുള്ളറ്റിനുകളാണ് താന്‍ അവതരിപ്പിച്ചതെന്നും മദ്യപിച്ചിരുന്നുവെങ്കില്‍ അത് എങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക എന്നായിരുന്നു കലിമിന തിരികെ ചോദിക്കുന്നത്.