ആലപ്പുഴ കായംകുളത്തെ 19 കാരിയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

single-img
23 June 2021

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടത്. വാതില്‍ തുറക്കാതായതോടെ തകര്‍ത്ത് അകത്തു കടക്കുകയായിരുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21 നായിരുന്നു വിവാഹം. ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് പോയത്. ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അറിയിച്ചു.

ഓച്ചിറ സ്വദേശിനിയാണ് സുചിത്ര. പിതാവ് ലഡാക്കില്‍ സൈനികനാണ്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത വള്ളികുന്നം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.