രാമനാട്ടുകര വാഹനാപകടം; മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ്

single-img
21 June 2021

രാമനാട്ടുകര അപകടത്തില്‍ മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമെന്ന് ചെര്‍പ്പുളശ്ശേരി പൊലീസ്. എല്ലാവരും വിവിധ കേസുകളിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. എസ്‌കോര്‍ട്ട് പോയ സംഘമാണ് അപകടത്തില്‍ മരിച്ചത്.

മരിച്ച താഹിര്‍ വാഹനം തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ കേസുകളിലെ പ്രതിയാണ്. മരിച്ച നാസറിന് എതിരെയും ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. പത്ത് കിലോമീറ്റര്‍ ചുറ്റളവിലാണ് എല്ലാവരുടെയും വീടുകളുള്ളത്. നേരത്തെ എസ്ഡിപിഐ പ്രവര്‍ത്തകരായിരുന്ന ഇവരെ പാര്‍ട്ടിയില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. വീട്ടുകാര്‍ക്കും ഇവരുടെ യാത്രയെ പറ്റി വിവരമില്ല. താഹിറിന്റെ അമ്മാവന്റെ വണ്ടിയാണ് അപകടത്തില്‍ പെട്ടത്. ചരല്‍ ഫൈസല്‍ എന്നയാളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുകയാണ്. അതേസമയം കേസില്‍ ദുരൂഹതയുണ്ടെന്ന് രാമനാട്ടുകര പൊലീസും ഉറപ്പിച്ച് പറയുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. ആറ് പേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.