പ്രായം എഴുപത് കഴിഞ്ഞില്ലേ ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത്; പരിഹാസവുമായി സന്ദീപ് വാര്യര്‍

single-img
18 June 2021

കോളേജ് കാലത്ത് നടന്ന് എന്ന് പറയുന്ന കാര്യങ്ങളുമായി അവകാശവാദം ഉയര്‍ത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെയും അതിന് പ്രതികരിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യര്‍.

നിങ്ങളില്‍ ആരാണ് വലിയ ഗുണ്ടയെന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലതെന്ന് സന്ദീപ് തന്റെ ഫേസ്ബുക്കില്‍ എഴുതി. മാത്രമല്ല, നാട്ടുകാരുടെ മുന്നില്‍ വീരസ്യം പറയണോ എന്നും സന്ദീപ് ചോദിച്ചു. ബ്രണ്ണന്‍ തള്ളുകള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു സന്ദീപിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്.

‘നിങ്ങളിലാരാണ് വലിയ ഗുണ്ട എന്ന് നിങ്ങള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നതല്ലേ നല്ലത്? ഇങ്ങനെ നാട്ടുകാരുടെ മുന്നില്‍ വീരസ്യം പറയണോ? പ്രായം എഴുപത് കഴിഞ്ഞില്ലേ രണ്ടാള്‍ക്കും? ഇപ്പോഴും കോളേജ് കാലത്തെ അടിപിടികളാണോ ചര്‍ച്ച ചെയ്യുന്നത്? കഷ്ടം’ എന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.