അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി

single-img
17 June 2021

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും റഷ്യന്‍ പ്രസിഡന്റ് വ്‌ലദീമീര്‍ പുടിനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം തീര്‍ത്തും മോശമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബര്‍ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. റഷ്യന്‍ പ്രതിപക്ഷനേതാവ് നവാല്‍നിയുടെ സ്ഥിതിയും വിഷയമായെന്നാണ് സൂചന.

ആദ്യഘട്ട ചര്‍ച്ചയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ഗെയ് ലാവ്‌റോവും ഉണ്ടായിരുന്നു. രണ്ടാം ഘട്ട ചര്‍ച്ചയില്‍ കൂടുതല്‍ ഉന്നതഉദ്യോഗസ്ഥരുണ്ടായിരുന്നു. പതിവ് അമേരിക്കന്‍ രീതിയില്‍ നിന്നും വ്യത്യസ്തമായി റഷ്യയെ വന്‍ ശക്തിയെന്നു വിശേഷിപ്പിച്ചാണ് ബൈഡന്‍ ചര്‍ച്ചയ്ക്കു തുടക്കമിട്ടത്. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിന്‍ ഇരു നേതാക്കളെയും വരവേറ്റത്. റഷ്യയുമായി ബന്ധം തകരാതെ നോക്കാനും സുസ്ഥിരമാക്കാനുമുളള ശ്രമമാണ് ബൈഡന്റേതെന്നാണു വൈറ്റ്ഹൗസ് ഉച്ചകോടിയെക്കുറിച്ചു പറഞ്ഞത്.