ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോകേണ്ട അനുഭവമുണ്ടായിട്ടുണ്ട്; പ്രിയാമണി

single-img
16 June 2021

അഭിനയത്തോടൊപ്പം തന്റെ നിലപാടിലും അടിയുറച്ചു നില്‍ക്കുന്ന നായികയാണ് പ്രിയാ മണി. കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് തന്നെ തനിക്ക് പിന്‍മാറിവേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് പ്രിയ. അണിയറപ്രവര്‍ത്തകര്‍ പറഞ്ഞതുപോലെയല്ല സിനിമ മുന്നോട്ടുപോകുന്നതെന്ന് തോന്നിയിട്ട് പിന്‍മാറേണ്ടി വന്ന സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പ്രിയ.

അത്തരത്തിലുള്ള സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇവിടെയല്ല(മലയാളത്തില്‍). തെലുങ്കുവില്‍. പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകുകയായിരുന്നു. ഞാനും വിമലയും ചെയ്ത ഒരു സിനിമയായിരുന്നു. എന്റെ മാനേജരാണ് ഈ സിനിമ ചെയ്യണമെന്ന് എന്നോട് പറഞ്ഞത്. തുടക്കം തൊട്ട് എന്തൊക്കെയോ ഷൂട്ട് ചെയ്യുന്നുണ്ട്. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്നിട്ട് ഞാന്‍ എന്റെ മാനേജരെ വിളിച്ച് പറഞ്ഞു. ഇതെന്താണ് ഷൂട്ട് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്. കഥാപാത്രത്തിന് ഒരു ഡയറക്ഷനില്ല. ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു. എന്റെ കൂടെ അഭിനയിച്ചവര്‍ക്കും ഇതേ ഫീലിംഗ് തന്നെയായിരുന്നു,’ പ്രിയ പറയുന്നു. അതോടെ താന്‍ ഈ കഥാപാത്രം ചെയ്യില്ലെന്ന് പറയുകയായിരുന്നുവെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോട് താന്‍ പറഞ്ഞുവെന്ന് പ്രിയ പറയുന്നു.