സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ അടച്ചിടല്‍, കര്‍ശന നിയന്ത്രണം; അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി

single-img
13 June 2021

ഇന്നും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍. ശനിയാഴ്ച നിരത്തുകളില്‍ തിരക്ക് കുറവായി. ജില്ലാ അതിര്‍ത്തികള്‍ ബാരിക്കേഡുവച്ച് അടച്ച് പൊലീസ് കര്‍ശന പരിശോധന നടത്തി. അനാവശ്യമായി യാത്ര ചെയ്യുന്നവര്‍ക്കെതിരെ നടപടി തുടരും. അത്യാവശ്യ മെഡിക്കല്‍ സേവനങ്ങളും അവശ്യ സര്‍വീസുകളും സര്‍ക്കാര്‍ നിര്‍ദേശിച്ച മറ്റ് വിഭാഗത്തിനും മാത്രമേ യാത്ര അനുവദിക്കൂ. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലില്‍ വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറി മാത്രം.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴ് വരെ തുറക്കാം. വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് രേഖകള്‍ സഹിതം യാത്ര ചെയ്യാം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ വിവരം മുന്‍കൂട്ടി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. നിലവില്‍ 16 വരെയാണ് ലോക്ഡൗണ്‍.