സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ടത് ഞാനാണ്: സാധിക

single-img
12 June 2021

മലയാളത്തിലെ വിനോദ ചാനലായ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാല്‍ പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തിയിലേക്കെത്തുന്നത്.
തുടര്‍ന്ന് ധാരാളം സീരിയലുകളിലൂടെയും സിനിമകളിലൂടെയും അഭിനയ രംഗത്തും സജീവമായ സാധികയുടെ ആദ്യ സിനിമ 2012ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് ആണ്.

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് സാധിക തുറന്നു പറഞ്ഞിരുന്നു. താന്‍ തന്നെയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും സാധിക തുറന്ന് പറയുന്നു.’ ഞങ്ങളുടെ ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതിനാല്‍ അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്.

ജാതകം നോക്കാത്തതിനാല്‍ തന്നെവിവാഹ നിശ്ചയം നടത്തിയിട്ടില്ല. പക്ഷെ താലി കെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ പിന്നാലെ ഭര്‍ത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം, ഞാന്‍ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ് എന്നായിരുന്നു .

നല്ല രീതിയില്‍ പോകുന്ന ഒരു കരിയര്‍ ഉപേക്ഷിച്ച്, വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നില്‍ക്കുമ്പോള്‍ അയാളുടെ കൂടി അറ്റന്‍ഷന്‍ ലഭിക്കാതെ ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ അത് കിട്ടാതെ വന്നപ്പോള്‍ പല തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്, ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന്. സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേര്‍പിരിഞ്ഞത്. അദ്ദേഹത്തിനൊപ്പം വിവാഹ ജീവിതത്തോട് താല്‍പര്യമില്ലെങ്കിലും, നല്ല സുഹൃത്തുക്കളായി തുടരാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. ‘ സാധിക പറഞ്ഞു.