തൃശൂരില്‍ മകന്‍ അമ്മയെ അടിച്ചുകൊന്നു; മകന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

single-img
12 June 2021

തൃശൂര്‍ വരന്തരപ്പിള്ളിയില്‍ മാനസിക രോഗിയായ മകന്‍ അമ്മയെ അടിച്ചുകൊന്നു. കച്ചേരിക്കടവ് സ്വദേശി എല്‍സിയാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെയാണ് കൊലപാതകം നടന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് മാനസിക വിഭ്രാന്തിയുള്ള ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മരക്കഷ്ണം ഉപയോഗിച്ച് എല്‍സിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്.