രാജ്യത്ത് ഇന്ധന വില ഇന്നും കൂടി; ഈ മാസം വര്‍ധിപ്പിക്കുന്നത് ആറാം തവണ

single-img
11 June 2021

രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില.

കൊവിഡും ലോക്ക്ഡൗണും മൂലം ജനങ്ങള്‍ കനത്ത പ്രതിസന്ധിയിലായ സമയത്താണ് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നത്. 11 ദിവസത്തിനിടെ പെട്രോളിന് 1.36 രൂപയും ഡീസലിന് 1.44 രൂപയും വര്‍ധിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, ബഹുജനസഘടനകളൊക്കെ ഇന്ധനവിലവര്‍ധനവിനെതിരെ വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ നടത്തുകയാണ്.