വീടും സ്ഥലവും സിപിഐഎമ്മിന് ദാനം ചെയ്യാന്‍ ഒരുങ്ങി ജനാര്‍ദ്ദനന്‍; കുടുംബത്തെ വഴിയാധാരമാക്കാനില്ലെന്ന് പാര്‍ട്ടി നേതൃത്വം

single-img
9 June 2021

വീടും സ്ഥലവും പാര്‍ട്ടിക്ക് ദാനമായി നല്‍കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രിയുടെ വാക്സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. ജനോപകാരപ്രദമായി ഉപയോഗിക്കാനാണ് ഭൂമിയും വീടും വിട്ടുനല്കുന്നത്. എന്നാല്‍ ജനാര്‍ദ്ദനന്റെ തീരുമാനത്തെ അഭിനന്ദിച്ച സിപിഐഎം കുടുംബത്തെ വഴിയാധാരമാക്കുന്ന നടപടിയിലേക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. വീടും സ്ഥലവും വേണ്ട എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

ഇരുപത് ലക്ഷം രൂപ രണ്ട് മക്കള്‍ക്കായി നല്‍കണമെന്നത് മാത്രമാണ് ജനാര്‍ദ്ദന്റെ ആവശ്യം. ബാക്കി മുഴുവനായും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് ഉപയോഗിക്കാം. ബാങ്കില്‍ ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷത്തി 850 രൂപയില്‍, രണ്ട് ലക്ഷവും വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ജനാര്‍ദനന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. സിപിഐഎം വീടും സ്ഥലവും ഏറ്റെടുക്കില്ല. സിപിഐഎം നിലപാട് അറിയിച്ചെങ്കിലും തീരുമാനത്തില്‍ നിന്നു ജനാര്‍ദ്ദനന്‍ പുറകോട്ടില്ല. അല്ലെങ്കില്‍ അനാഥാലയത്തിനു നല്‍കുമെന്ന് ജനാര്‍ദനന്റെ നിലപാട്.