സിപിഎമ്മും കേരള പോലീസും ബിജെപിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു: കുമ്മനം

single-img
9 June 2021

കേരളത്തില്‍ ബിജെപിയെ നശിപ്പിക്കാന്‍ സിപിഎമ്മും കേരള പൊലീസും ശ്രമിക്കുന്നതായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. പലരീതിയിലും കള്ളക്കേസും ചമച്ച് ബിജെപി നേതാക്കന്മാരെ ജയിലിലടക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കുമ്മനം ആരോപിച്ചു.

ഇപ്പോള്‍ കൊടകര കുഴല്‍പ്പണക്കേസില്‍ രണ്ടാമതൊരു അന്വേഷണം പ്രഖ്യാപിച്ചത് ബിജെപിയെ വേട്ടയാടാന്‍ വേണ്ടിയാണ്. ബിജെപിയുടെ സത്പേര് നശിപ്പിക്കാന്‍ പോലീസ് ശ്രമിക്കുന്നതായും കുമ്മനം ആരോപണം ഉയര്‍ത്തി. ബിജെപിക്ക് കേസില്‍ ബന്ധമില്ല. അന്വേഷണം പക്ഷെ പോലീസ് ബിജെപിയിലേക്ക് വഴിതിരിച്ച് വിടുകയാണ്.

സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നേരില്‍ക്കണ്ട് പരാതി നല്‍കിയെന്നും കുമ്മനം അറിയിച്ചു. കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പരാതികളെ ബിജെപി ചെറുക്കുമെന്നും കുമ്മനം പറഞ്ഞു.