എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ടെന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി അഭിനേത്രി എസ്തര്‍

single-img
3 June 2021

ബാലതാരമായി അഭിനയം ആരംഭിച്ച് നിരവധി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ബാലതാരമായി സിനിമയിലെത്തിയ എസ്തര്‍ തന്റെ ഓരോ വിശേഷവും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. അത്തരത്തിലുള്ള നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. വെള്ള ടാങ്ക് ടോപ്പും കറുപ്പ് ജീന്‍സും ധരിച്ചുകൊണ്ടുള്ള തന്റെ ചിത്രങ്ങളാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നിങ്ങള്‍ കാണുന്നത് പോലെയൊന്നുമല്ല, ഞാന്‍ എല്ലാ ദിവസവും വിരസതയനുഭവിക്കുന്നുണ്ട്. മൂഡിയും ക്ഷീണിതയുമാണ്. നിങ്ങള്‍ക്ക് എന്തായിരുന്നു ഈ ദിവസങ്ങളില്‍ പരിപാടികള്‍?’ എന്നായിരുന്നു പോസ്റ്റിനൊപ്പം എസ്തര്‍ കുറിച്ചത്. ഇതോടെ നിരവധി കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ എത്തുന്നത്. ദൃശ്യം 2വിലാണ് എസ്തര്‍ മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.