വിജയ് യുടെ മകന്റെ നായികയായി അഭിനയിക്കണം; ആഗ്രഹം പറഞ്ഞ് യുവനടി രവീണ

single-img
31 May 2021

തമിഴ് സൂപ്പര്‍ താരം വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്യുടെ നായികയായി സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊൻപത്കാരിയായ നടി രവീണ ദാഹ. നേരത്തെ ‘ജില്ല’ എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള രവീണ ജീവ, രാക്ഷസൻ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അതേസമയം ജേസൺ സഞ്ജയ് ഇപ്പോൾ കാനഡയിൽ സിനിമ സംബന്ധമായ കോഴ്‌സ് പഠിച്ചുകൊണ്ടിരിക്കുകയാണ്. മാസ്റ്റർ എന്ന സിനിമയുടെ നിർമാതാവും വിജയ്‌യുടെ ബന്ധുവുമായ സേവ്യർ ബ്രിട്ടോ ജേസണ് താല്പര്യം അഭിനയിക്കുന്നതിനേക്കാൾ പിന്നണിയിൽ പ്രവർത്തിക്കുവാനാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്തായാലും രവീണ ദാഹയുടെ ആഗ്രഹം സാധിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണാം.