അന്ധവിശ്വാസങ്ങളില്‍നിന്ന് കോണ്‍ഗ്രസുകാര്‍ ഇനിയെങ്കിലും പുറത്തുവരണമെന്ന് കെ കെ ശൈലജ

single-img
31 May 2021
kk shailaja covid 19

ചാണകം പൂശിയാല്‍ കോവിഡ് മാറുമെന്ന് ബിജെപിക്കാര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും വിശ്വസിക്കുന്നുണ്ടെന്നും നെഹ്റുവിന്റെ ശാസ്ത്രീയ മാര്‍ഗങ്ങള്‍ മറന്ന് അന്ധവിശ്വാസങ്ങള്‍ക്ക് പിറകെയാണ് കോണ്‍ഗ്രസെന്നും സിപിഐഎം വിപ്പ് കെ കെ ശൈലജ. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രേമേയചര്‍ച്ചക്ക് തുടക്കം കുറിച്ച് സഭയില്‍ സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

മഹാമാരി കാലത്ത് ജനങ്ങളെ എങ്ങനെ ചേര്‍ത്ത് പിടിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നതാണ് നയപ്രഖ്യാപനമെന്നും. വികസിത രാജ്യങ്ങള്‍ വരെ പകച്ച് നിന്ന കാലത്ത് മഹാദുരന്തം കേരളം നേരിട്ടുവെന്നും കെ കെ ശൈലജ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കോവിഡിനെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മികച്ചതാണ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള അനുഭവം നാം ഓര്‍ക്കണം. കേരളത്തിലെങ്കിലും ശാസ്ത്രീയ മാര്‍ഗങ്ങള്‍ പിന്തുടരാന്‍ കോണ്‍ഗ്രസുകാന്‍ തയ്യാറാകണം. ഏതൊരു കേരളീയനും അഭിമാനിക്കാവുന്ന നേട്ടമാണ് നയപ്രഖ്യാപനത്തില്‍ കണ്ടത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബഹുജനങ്ങളെ അണിനിരത്തി കോവിഡിനെ നേരിട്ടു. കോവിഡ് എന്ന വിപത്തിനെ നേരിട്ട കേരളത്തിലെ ഭരണസംവിധാനത്തെ കുറിച്ച് ലോകം ചര്‍ച്ച ചെയ്തു. ഗുഡ് ഗവര്‍ണേഴ്‌സിന്റെ തുടര്‍ച്ചയാണ് നയപ്രഖ്യാപനമെന്നും കെ കെ ശൈലജ പറഞ്ഞു.