ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ വിഷയത്തില്‍ പ്രതികരിക്കാനില്ല: ഉമ്മന്‍ ചാണ്ടി

single-img
29 May 2021

രമേശ് ചെന്നിത്തലയെ സംസ്ഥാനത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ദേശീയ നേതൃത്വം മാറ്റിയ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. വിഡി സതീശനെ പുതിയ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത എഐസിസി തീരുമാനം എല്ലാവരും അംഗീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ കേന്ദ്ര നേതൃത്വത്തിന് രമേശ് ചെന്നിത്തല അയച്ച കത്തില്‍ തനിക്കെതിരെ വിമര്‍ശനമുണ്ടെന്ന മാധ്യമ വാര്‍ത്തകൾ ഉമ്മന്‍ ചാണ്ടി തള്ളി.

രമേശ് ചെന്നിത്തല തനിയ്‌ക്കെതിരെ അത്തരമൊരു വിമര്‍ശനം ഉന്നയിക്കാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് രമേശ് ചെന്നിത്തലയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.മുന്നണിയിലെ ഘടകകക്ഷികളുടെ തെറ്റിദ്ധാരണ മാറ്റുന്നതിനായി വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും. ഘടകകക്ഷികളെ വിശ്വാസത്തിലെത്താണ് കോണ്‍ഗ്രസ് മുന്നോട്ട് പോയിട്ടുള്ളതെന്നും ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.